മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയരഞ്ജൻദാസ് മുൻഷി അന്തരിച്ചു

#

ന്യൂഡൽഹി (20-11-17) : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജൻദാസ് മുൻഷി അന്തരിച്ചു.  72 വയസായിരുന്നു. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി ആയിരുന്ന ദാസ് മുൻഷി 2008 ൽ  ഉണ്ടായ പക്ഷാഘാതത്തെതുടർന്ന് കോമയിലായിരുന്നു.

പശ്ചിമബംഗാളിലെ  റെയ്ന്‍ഗഞ്ച്‌ ലോക്സഭാ മണ്ഡലത്തെയാണ് പ്രിയരഞ്ജൻ ദാസ് മുൻഷി പ്രതിനിധീകരിച്ചിരുന്നത്. യൂത്ത് കോൺഗ്രസ്സിലൂടെ രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കം കുറിച്ച ദാസ്മുൻഷി യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയിൽ ചെറുപ്പത്തിൽ തന്നെ ദേശീയശ്രദ്ധ നേടിയിരുന്നു.  1971 ൽ എം.പി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1985 ലാണ് കേന്ദ്ര മന്ത്രിയായി ആദ്യം ചുമതലയേറ്റത്. പിന്നീട് ഒന്നാം യു.പി.എ സർക്കാരിൽ 2004മുതൽ 2008 വരെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ മന്ത്രിയായും പ്രവർത്തിച്ചു.

ഭാര്യദീപ ദാസ്മുൻഷി മകൻ പ്രിയദീപ് ദാസ്മുൻഷി.