ഹാദിയ കേസ് തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്ന് പിതാവിന്റെ ഹര്‍ജി

#

ന്യൂഡല്‍ഹി (21-11-17) : നവംബര്‍ 27 ന് ഹാദിയ സുപ്രീംകോടതിയില്‍ ഹാജരാകുമ്പോള്‍ നടപടികള്‍ തുറന്ന കോടതിയില്‍ വച്ചാകരുതെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീംകോടതിയില്‍ നല്‍കി. ഹാദിയയുടെ മതം മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സാന്നിധ്യത്തില്‍ മൊഴി നല്‍കാന്‍ പ്രയാസമായിരിക്കുമെന്നും കടുത്ത സമ്മര്‍ദ്ദത്തില്‍ മൊഴി നല്‍കുന്നത് ഒഴിവാക്കാന്‍ കോടതി നടപടികള്‍ ഇന്‍ ക്യാമറ ആയിരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹാദിയയും താനുമായുള്ള വിവാഹം കേരള ഹൈക്കോടതി റദ്ദു ചെയ്തതിനെതിരേ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഹാദിയയുടെ മൊഴി രേഖപ്പെടുത്തുന്നത്. ഹാദിയയുടെ മൊഴി ഇന്‍ ക്യാമറയായി രേഖപ്പടുത്തണമെന്ന അശോകന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.