ദിലീപിനെ 8-ാം പ്രതിയാക്കി കുറ്റപത്രം

#

കൊച്ചി (22-11-17) : നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം ഉച്ചയ്ക്ക് 12 മണിക്ക് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ദിലീപ് 8-ാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. 650 പേജുള്ള കുറ്റപത്രത്തില്‍ ആകെ 12 പ്രതികളാണുള്ളത്. ഗൂഢാലോചന, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി 17 ചാര്‍ജുകളാണ് പ്രതികളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്.

ദിലീപാണ് ഗൂഢാലോചനയില്‍ മുഖ്യ സൂത്രധാരനെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. കുറ്റകൃത്യത്തിന് സഹായം നല്‍കല്‍, തെളിവുകള്‍ നശിപ്പിക്കല്‍, പ്രതികളെ ഒളിപ്പിക്കല്‍ തുടങ്ങിയ ചാര്‍ജുകളാണ് മറ്റു പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്.

മഞ്ജുവാര്യരാണ് കേസിലെ പ്രധാന സാക്ഷി. 2 മാപ്പ് സാക്ഷികളുണ്ട്. 50 സാക്ഷികള്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്.