കയ്യേറ്റക്കാരുടെ സമ്മര്‍ദ്ദം : മന്ത്രിസംഘം മൂന്നാറിലേക്ക്

#

തിരുവനന്തപുരം (23-11-17) : മൂന്നാറിലെ കുറഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കണം എന്ന ആവശ്യത്തെക്കുറിച്ച് നേരിട്ടു മനസ്സിലാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള  സംഘം മൂന്നാറിലേക്ക്. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, വനം വകുപ്പ് മന്ത്രി കെ.രാജു, ഇടുക്കിക്കാരനായ വൈദ്യുതി മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നാറിൽ ചെന്ന് നേരിട്ടു കാര്യങ്ങൾ വിലയിരുത്തുക.

2006 ലെ വിജ്ഞാപനം അനുസരിച്ച് കുറിഞ്ഞി ഉദ്യാനത്തിന് 3200 ഹെക്ടര്‍ സ്ഥലമാണ് മാറ്റിവെച്ചിട്ടുള്ളത്. കുറിഞ്ഞി ഉദ്യാനത്തിനു വേണ്ടി മാറ്റിവെച്ച സ്ഥലത്തില്‍ ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം മൂന്നാറില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ജോയ്‌സ് ജോര്‍ജ്ജിന്റെ കയ്യേറ്റഭൂമി സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.