ശിരോവസ്ത്രം ധരിച്ചതിന് യു.പിയില്‍ മൗലവിമാര്‍ക്കു നേരേ ആക്രമണം

#

ലക്‌നൗ (23-11-17) : തലേക്കെട്ട് ധരിച്ചു എന്ന പേരില്‍ 3 മുസ്ലീം മത പണ്ഡിതര്‍ക്കു നേരേ ആക്രമണം. ഡല്‍ഹിയില്‍ നിന്ന് ഭാഗ്പട്ടിലെ സ്വന്തം ഗ്രാമത്തിലേക്ക് പോകുകയായിരുന്ന 3 മൗലവിമാരാണ് ആക്രമണത്തിന് വിധേയരായത്. 3 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രയിന്‍ ഭാഗ്പട്ടിനു മുമ്പുള്ള അഹേദ ഗ്രാമത്തിലെത്തിയപ്പോള്‍ ട്രയിനില്‍ നിന്ന് ഇറങ്ങേണ്ട സമയമടുത്തതിനാല്‍ ഷൂസ് ധരിച്ചുകൊണ്ടിരുന്ന ഗുല്‍സാര്‍, ഇസ്രാന്‍, അബ്ബാര്‍ എന്നിവരെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന ഇരുമ്പുവടികളും മറ്റ് ആയുധങ്ങളും കൊണ്ട് ആക്രമിക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് കേസെടുത്തു.

ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം ഉത്തരേന്ത്യയില്‍ മുസ്ലീങ്ങൾക്കും ദളിതർക്കുമെതിരായ ആക്രമണങ്ങള്‍ വ്യാപകമാണ്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം യു.പിയില്‍ ഇത്തരം അക്രമങ്ങള്‍ നിത്യസംഭവങ്ങളായിട്ടുണ്ട്.