ഈജിപ്തില്‍ സൂഫി മോസ്‌കിനെതിരായ ആക്രമണം : ലോകരാഷ്ട്രങ്ങള്‍ നടുങ്ങി

#

കെയ്‌റോ (25-11-17) : ഇന്നലെ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ ഈജിപ്റ്റിലെ വടക്കന്‍ സിനായിയിലെ സൂഫി മോസ്‌കിലുണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 235 ആയി. 120 ല്‍ ഏറെ പേര്‍ക്ക് പരിക്കുണ്ട്. പള്ളിക്കു നേരേയുള്ള ബോംബാക്രമണത്തിനു ശേഷം ആളുകള്‍ക്കു നേരേ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. ഈജിപ്റ്റിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. മോസ്‌കിനു നേരേ ഭീകര ആക്രമണമുണ്ടാവുക അസാധാരണ സംഭവമാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയത്തിന്റെ മു നീളുന്നത് ഐ.എസിനു നേരേയാണ്. മോസ്‌ക് ആക്രമിക്കപ്പെട്ടതിനുശേഷം ഭീകരവാദികളുടെ കേന്ദ്രങ്ങളിലേക്ക് ഈജിപ്ഷ്യന്‍ സൈന്യം ശക്തമായ ആക്രമണം അഴിച്ചുവിട്ടു.