ഉച്ചഭക്ഷണത്തിലേക്ക് ഇത്തിരി വിഷ രഹിത പച്ചക്കറി

#

(28-11-17) : പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ പഞ്ചായത്തിലെ ചെമ്പ്ര യു.പി.സ്കൂളിലെ കുട്ടിക്കർഷക കൂട്ടം കാർഷിക സംസ്ക്കാരം തിരികെ പിടിക്കാനുള്ള പരിശ്രമത്തിലാണ്. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ മികച്ച ഒരു കൃഷിതോട്ടം പരിപാലിച്ചു പോരുന്നു . തിരുവേഗപ്പുറ കൃഷിഭവന്റെ സഹായത്തോടെ നടത്തിയ പച്ചക്കറി കൃഷി വൻ വിജയമായി. മത്തൻ, കുമ്പളം, പടവലം, ചെരങ്ങ, മുളക്, വഴുതിന തുടങ്ങിയവയും കൂടാതെ ഇഞ്ചി, ചേന, ചേമ്പ്, കാച്ചിൽ, കപ്പ, വാഴ എന്നിവയും സകൂൾ പച്ചക്കറി തോട്ടത്തിൽ കൃഷി ചെയ്യുന്നുണ്ട്..

ഉച്ചഭക്ഷണത്തിലേക്ക് ഇത്തിരി വിഷ രഹിത പച്ചക്കറി എന്ന മുദ്രാവാക്യമുയർത്തി കൊണ്ടുള്ള കുട്ടിക്കർഷക കൂട്ടത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ്. കുട്ടികൾക്ക് കൃഷിയെ അടുത്തറിയാനും കാർഷിക സംസ്ക്കാരത്തിന്റെ ഭാഗമാകാനും കഴിയുന്നു. ക്ലാസ്സ് സമയം ഉപയോഗിക്കാതെയുള്ള ഈ സംരംഭത്തിന് കുട്ടികളുടെയും അധ്യാപകരുടെയും ഒരു കൂട്ടായ്മയുണ്ട്.. മികച്ച വിളവെടുപ്പ് ഈ കൂട്ടായ്മക്കുള്ള അംഗീകാരമാണ്. കൃഷി ഓഫീസർമാരുടെയും മുതിർന്നകർഷകരുടെയുമെല്ലാം നിർദ്ദേശങ്ങൾക്കനുസരിച്ചാണ് കാർഷിക ക്ലബ്ബ് പച്ചക്കറി കൃഷി നടത്തുന്നത്.