പി.വി.അൻവറിന്റെ പാർക്കിനെതിരെ ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്റെ അന്വേഷണം

#

കോഴിക്കോട് (30-11-17) :  കക്കാടംപൊയിലുള്ള പി.വി.അൻവറിന്റെ പാർക്കിനെതിരെ ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്റെ അന്വേഷണം ആരംഭിച്ചു. പാർക്ക് ഫയർ ആൻഡ് സേഫ്റ്റി ചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതിയിൽ വകുപ്പ് മേധാവി ടോമിൻ തച്ചങ്കരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ചെറുകിട വ്യവസായ യുണിറ്റിനുള്ള ഫയർ ആൻഡ് സേഫ്റ്റി ലൈസെൻസ് മാത്രമെടുത്താണ് പാർക്ക് പ്രവർത്തിക്കുന്നത്. അതീവ പരിശീതി ദുർബ്ബല പ്രദേശമായ ഇവിടെ ചെറുകിട നിർമ്മാണങ്ങൾ പോലും അനുവദിക്കില്ല. മഴക്കുഴികൾ നിർമ്മിക്കുന്നതുപോലും അപകടം വരുത്തിവക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരിക്കെ നിയമം ലംഘിച്ച് പി.വി.അൻവർ  പാർക്കിനായി നിരവധി കെട്ടിടങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് പാർക്ക് സ്ഥിതിചെയ്യുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാനാണ് നിർദ്ദേശം.