കാലാവസ്ഥ മോശം : പടയൊരുക്കം സമാപനവും രാഹുലിന്റെ സന്ദര്‍ശനവും മാറ്റി

#

തിരുവനന്തപുരം (30-11-17) : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ ഡിസംബര്‍ 1 ന് നടത്താന്‍ തീരുമാനിച്ച സമാപനയോഗം മാറ്റിവെച്ചു. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തിലാണ് ചടങ്ങ് മാറ്റിവെച്ചത്.

നാളെ നടക്കേണ്ടിയിരുന്ന പടയൊരുക്കം സമാപനയോഗം ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കേരളസന്ദര്‍ശനവും പ്രതികൂല കാലാവസ്ഥ കാരണം മാറ്റി. ഡിസംബര്‍ 2 ന് തിരുവനന്തപുരത്ത് ബേബീജോണ്‍ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും മാറ്റിവെയ്ക്കും. ഒക്‌ടോബര്‍ മാസത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും രാഹുല്‍ഗാന്ധിയുടെ അസൗകര്യം മൂലം ഡിസംബര്‍ 2 ലേക്ക് മാറ്റിയ ചടങ്ങാണ് വീണ്ടും മാറ്റിവെച്ചിരിക്കുന്നത്.