അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ദുല്‍ഖര്‍ ബോളിവുഡിലേക്ക്

#

തിരുവനന്തപുരം (05-11-17) : മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്. അനുരാഗ് കശ്യപിന്റെ മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലൂടെയായിരിക്കും ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റം. താപ്‌സി പന്നു, വിക്കി കുശാല്‍ എന്നിവരും ചിത്രത്തിലുണ്ട്.

ജനുവരിയില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തില്‍ ത്രികോണ പ്രണയമാണ് പ്രമേയം. ഹിമാചല്‍ പ്രദേശിലായിരിക്കും ചിത്രീകരണം. ആകാശ് ഖുറാനയുടെ കാര്‍വാന്‍ എന്ന ചിത്രത്തിലും ദുല്‍ഖര്‍ അഭിനയിക്കും. ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് കാര്‍വാനിലെ മറ്റ് പ്രധാന താരങ്ങള്‍.