വിനീത് ശ്രീനിവാസന്‍ വീണ്ടും അജു വര്‍ഗീസിനൊപ്പം

#

തിരുവനന്തപുരം (05-11-17) : വിനീത് ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും ഒരുമിക്കുന്നു. എം.മോഹന്‍ സംവിധാനം ചെയ്യുന്ന കുടുംബചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ലോഡ്ജ് മാനേജരുടെ വേഷത്തിലാണ് വിനീത് അഭിനയിക്കുന്നത്. മംഗലാപുരത്താണ് കഥാ പ്രമേയം. നിഖില വിമല്‍, ശാന്തി കൃഷ്ണ എന്നിവരാണ് പ്രധാന സ്ത്രീവേഷങ്ങളില്‍ എത്തുന്നത്. ദിലീപ് മേനോന്‍ സംവിധാനം ചെയ്ത ആന അലറലോടലറല്‍ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള വിനീത് ചിത്രം. അനു സിതാരയാണ് നായിക.