പരാജയഭീതിയില്‍ ബി.ജെ.പി ; ജിഗ്നേഷ് മേവാനിയെ ആക്രമിച്ചു

#

അഹമ്മദാബാദ് (06-12-17) : കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷം കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റുകള്‍ നേടുമെന്ന സര്‍വ്വേ ഫലം പുറത്തുവന്നതോടെ പരാജയഭീതിയിലായ ബി.ജെ.പി എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ അക്രമം അഴിച്ചു വിടുന്നു. ദളിത് നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജിഗ്നേഷ് മേവാനിയെ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ബസ്‌കന്ദ ജില്ലയിലെ വഡ്ഗാവിന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആയിരുന്നു മേവാനിക്കെതിരേ ആക്രമണം നടന്നത്.

തെരഞ്ഞെടുപ്പ് പ്രചരണസ്ഥലത്തേക്കെത്തിയ മേവാനിയുടെ വാഹനത്തിനുനേരെ ഒരു സംഘം ആളുകള്‍ കല്ലെറിയുകയായിരുന്നു. അക്രമത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. മേവാനി ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല.

ബി.ജെ.പി അനുഭാവികളും സുഹൃത്തുക്കളും താക്കര്‍വാഡ ഗ്രാമത്തില്‍ വെച്ച് ഹ്‌റ്്വ ആക്രമിച്ചു. ബി.ജെ.പി ഭയത്തിലാണ്. അതിനാലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും എന്നെ ഭയപ്പെടുത്താനാവില്ല. കാരണം ഞാനൊരു പോരാളിയാണ്. ആക്രമണത്തെക്കുറിച്ച് പിന്നീട് ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. മറ്റൊരു ട്വീറ്റില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരെ ആക്രമിക്കുന്നത് താങ്കളുടെ ആശയമാണോ അതോ അമിത്ഷായുടേതോ? എന്തായാലും ഗുജറാത്തിന്റെ പാരമ്പര്യം ഇതല്ലേ എന്നും പ്രധാനമന്ത്രി മോദിയോടായി ജിഗ്നേഷ് മേവാനി ചോദിച്ചു. കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും പിന്തുണയോടെ മത്സരിക്കുന്ന ജിഗ്നേഷിന്റെ പ്രചരണ പരിപാടികള്‍ തിങ്കളാഴ്ചയാണ് തുടങ്ങിയത്. എന്നാല്‍ മേവാനിക്കു നേരേ ഉണ്ടായ ആക്രമണത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി വക്താവ് ജഗദീഷ് ഭാവ്‌സര്‍ പറഞ്ഞു.