ദളിതരുമായുള്ള മിശ്രവിവാഹങ്ങൾക്ക് കേന്ദ്രത്തിന്റെ സമ്മാനം 2.5 ലക്ഷം

#

ന്യൂഡൽഹി (06-12-17) : ദളിത് മിശ്രവിവാഹിതർക്കുള്ള പാരിതോഷികം 2.5 ലക്ഷമാക്കി ഉയർത്തി കേന്ദ്രസർക്കാർ. വാർഷിക വരുമാനപരിധി അഞ്ചുലക്ഷം രൂപയെന്നത് എടുത്തുകളഞ്ഞിട്ടുമുണ്ട്. വരണോ വധുവോ ഒരാൾ ദളിത് ആയിരിക്കണം ആദ്യ വിവാഹവും ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്ത വിവാഹം ആയിരിക്കണം എന്നതാണ് നിബന്ധന.

മിശ്രവിവാഹത്തിലൂടെ സാമൂഹിക ഏകീകരണം ലക്ഷ്യമിട്ടുകൊണ്ട് 2013 ലാണ് ഡോ. അംബേദ്കര്‍ സ്‌കീം’ ആരംഭിച്ചത്. പ്രതിവര്‍ഷം കുറഞ്ഞത് 500 വിവാഹങ്ങളെങ്കിലും ഇത്തരത്തില്‍ നടത്തണമെന്ന് ലക്ഷ്യംവെച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.എന്നാല്‍ ദമ്പതികളുടെ വാര്‍ഷികവരുമാനം 5 ലക്ഷത്തില്‍ മുകളിലുള്ളവര്‍ക്ക് പദ്ധതി പ്രകാരമുള്ള തുക നല്‍കില്ലെന്നായിരുന്നു നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു.

ദമ്പതികള്‍ അവരുടെ ആധാര്‍ കാര്‍ഡ് നമ്പറും വിവരങ്ങളും ആധാറുമായി ബന്ധിപ്പിച്ച ജോയിന്റ് ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളില്‍ ഇതേ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കില്‍ അതില്‍ വരുമാന പരിധി വെച്ചിട്ടില്ല. അതുകൊണ്ട് തന്നെ കേന്ദ്രവുംവരുമാനപരിധി ഒഴിവാക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.