വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും വിവാഹിതരാവുന്നു

#

മുംബൈ (07-12-17) : ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും ഈ ആഴ്ച അവസാനം വിവാഹിതരാവുന്നുവെന്ന് റിപ്പോര്‍ട്ട്. ഇറ്റലിയിലെ മിലാനില്‍ ശനിയാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കുമിടയില്‍ വിവാഹം നടത്തുമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടുംമുമ്പ് കോലി വിവാഹിതനാവുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ നായകന്‍ ഏകദിന, ട്വന്റി 20 പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. കോലിയും അനുഷ്‌കയും ഏറെ നാളായി പ്രണയത്തിലാണ്.

അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കുകയുള്ളൂ. സുഹൃത്തുക്കള്‍ക്കും ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ക്കും പിന്നീട് വിരുന്ന് നടത്തും. ഇതേസമയം, വിവാഹത്തെക്കുറിച്ച് കോലിയോ അനുഷ്‌കയോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.