സുരക്ഷയൊരുക്കാന്‍ വയ്യ ; ഡിസംബര്‍ 31 ലെ ഐ.എസ്.എല്‍ മത്സരം മാറ്റണെന്ന് കേരള പോലീസ്

#

കൊച്ചി (07-12-17) : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ മാസം 31ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ് സി മത്സരം മാറ്റണമെന്ന് കേരള പോലീസ്. ന്യൂ ഇയര്‍ രാവ് ആയതിനാല്‍ ഇതേദിവസം കളിക്ക് അവശ്യമായ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് ഐ.എസ്.എല്‍ അധികൃതര്‍ക്ക് കത്തുനല്‍കി.

ഡിസംബര്‍ 31ന് നിലവില്‍ നിശ്ചയിച്ച പ്രകാരം വൈകിട്ട് 5.30ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടത്. ഈ കളി പകല്‍ സമയത്തേക്ക് മാറ്റുകയോ മാറ്റി വയ്ക്കുകയോ വേണമെന്നാണ് പോലീസിന്റെ ആവശ്യം. പുതുവര്‍ഷമായതിനാല്‍ ആ ദിവസം കൂടുതല്‍ പോലീസുകാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കണം. ഇതിനാല്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ആവശ്യത്തിന് പോലീസുകാരെ നിയോഗിക്കാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.