അരയും തലയും മുറുക്കി സി.പി.ഐ : കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് ഹരിതട്രിബ്യുണലിൽ ഹർജി നൽകി

#

ഇടുക്കി (07-12-17) : മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ മുഖ്യമന്ത്രി ഇടപെട്ട് നിർത്തിവച്ചതിനു പിന്നാലെ വിഷയത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സി.പി.ഐ. മൂന്നാർകയ്യേറ്റവും പരിസ്ഥിതി പ്രശ്നവും ഹരിത ട്രൈബ്യുണലിൽ ഉന്നയിച്ചുകൊണ്ട് വിഷയത്തിൽ തങ്ങളുടെ ശക്തമായ നിലപാട് തുറന്നുപറയുകയാണ് പാർട്ടി. മൂന്നാർ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ എതിർകക്ഷിയാക്കി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പ്രസാദാണ് ഹർജി നൽകിയത്.

മൂന്നാറിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കണം. പ്രശ്നം പരിഹരിക്കുന്നതിന് സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല. കയ്യേറ്റക്കാർ മൂന്നാറിനെ നശിപ്പിക്കുകയാണ്. വനം പരിസ്ഥിതി നിയമങ്ങൾ കർശനമായി നടപ്പാക്കണം. രാഷ്ട്രീയ സ്വാധീനമുള്ള ഉന്നതർ കയ്യേറ്റത്തിന് പിന്നിൽ ഉണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

അതേസമയം ഹർജിക്കെതിരെ രൂക്ഷ വിമർശനവുമായി ദേവികുളം എം.എൽ.എ എസ്.രാജേന്ദ്രൻ രംഗത്ത് എത്തി. മൂന്നാർ എന്തെന്ന് അറിയാത്തവരാണ് ഹർജിക്കു പിന്നിലെന്നും രാജേന്ദ്രൻ ആരോപിച്ചു.