സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

#

മുംബൈ (07-12-17) : ബോളിവുഡ് താരവും ഇന്റര്‍നെറ്റ് തരംഗവുമായ സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. മലയാളത്തിലും തമിഴിലുമായി നിര്‍മിക്കുന്ന ചിത്രത്തിലൂടെ ആയിരിക്കും സണ്ണിയുടെ ദക്ഷിണേന്ത്യന്‍ അരങ്ങേറ്റം. വി.സി.വടിവുദയന്‍ ആണ് സംവിധായകന്‍. തെലുങ്കിലും പിന്നീട് ഹിന്ദിയിലും ചിത്രം നിര്‍മ്മിക്കും. ചരിത്ര പശ്ചാത്തലമുള്ള കഥയാണ് ചിത്രത്തിന്റെ പ്രമേയം.  ശക്തയായ രാജ്ഞിയുടെ വേഷമാണ് സണ്ണിക്ക്. തെലുങ്ക് നടന്‍ നവദീപ് വില്ലന്‍ വേഷത്തിലെത്തും. തമിഴ് നടന്‍ നാസറും പ്രധാന വേഷത്തിലുണ്ട്.

ജനുവരിയില്‍ ചിത്രീകരണം തുടങ്ങും. ഹൈദരാബാദ്, കേരളം, ചെന്നൈ എന്നിവിടങ്ങളാണ് ലൊക്കേഷന്‍. നേരത്തേ, സണ്ണി കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങിന് എത്തിയപ്പോള്‍ ആരാധകരുടെ വലിയ സാന്നിധ്യമുണ്ടായിരുന്നു. ഇതും നായികയായി സണ്ണിയെ നിശ്ചയിക്കാന്‍ കാരണമായി.