കുഞ്ഞാലിമരയ്ക്കാര്‍ ഒരുങ്ങുന്നു

#

കൊച്ചി (07-12-17) : മമ്മൂട്ടി നായകനായ ചരിത്ര സിനിമ കുഞ്ഞാലിമരയ്ക്കാര്‍ ഒരുങ്ങുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എഴുപത് ശതമാനവും കടലില്‍ ആണ് ചിത്രീകരിക്കുക. ഇതുകൊണ്ടുതന്ന ചിത്രീകരണത്തിന് വലിയ മുതല്‍ മുടക്കുണ്ടാവും. ചരിത്രപുരുഷനായ കുഞ്ഞാലിമരയ്ക്കാരുടെ ജീവിതമാണ് സന്തോഷ് ശിവന്‍ അഭ്രപാളിയിലാക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ നാവികസേനാ മേധാവി ആയിരുന്നു കുഞ്ഞാലിമരയ്ക്കാര്‍.വി.എഫ്.എക്‌സിന് വലിയ പ്രാധാന്യമുള്ള ചിത്രം കോഴിക്കോട് ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വിദേശ സാങ്കേതിക വിദഗ്ധരുടെ വലിയൊരു നിര ചിത്രത്തിലുണ്ടാവും.