എതിരാളികളുടെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സിന് പുതിയ ജേഴ്‌സി

#

കൊച്ചി (07-12-17) : ഇന്ത്യന്‍ ഫുട്‌ബോളില്‍ മഞ്ഞയെന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആണ്. ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകകൂട്ടമായ മഞ്ഞപ്പട ലോകഫുട്‌ബോളില്‍ തന്നെ പേരെടുത്തുകഴിഞ്ഞു. മൂന്ന് സീസണിലും മഞ്ഞയില്‍ കളിച്ചാടിയ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ എവേ മത്സരങ്ങള്‍ക്കിറങ്ങുക പുതിയ ജേഴ്‌സിയില്‍. കറുപ്പും മഞ്ഞയും കലര്‍ന്ന ജേഴ്‌സി ആയിരിക്കും എതിരാളികളുടെ ഗ്രൗണ്ടുകളില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അണിയുക. ടീമിന്റെ ഒഫീഷ്യല്‍ കിറ്റ് നിര്‍മ്മാതാക്കളായ അഡ്മിറല്‍ ആണ് ഈ ജേഴ്‌സിയും പുറത്തിറക്കുക. വിപണിയിലും പുതിയ ജേഴ്‌സി ലഭ്യമാവും.

ശനിയാഴ്ച ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരം. ആദ്യ മൂന്ന് കളിയും സമനില വഴങ്ങിയ ടീമിന് മൂന്ന് പോയിന്റ് മാത്രമാണുള്ളത്. ഒരു ഗോളേ ഇതുവരെ നേടാനായിട്ടുള്ളു. പുതിയ ജേഴ്‌സിയില്‍ ഭാഗ്യം മാറിമറിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.