ലിവര്‍പൂളിന്റെ ഗോള്‍മഴ ; സിറ്റിക്ക് അടിതെറ്റി

#

ലണ്ടന്‍ (07-12-17) : യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലിവര്‍പൂളിന്റെ ഗോള്‍ വര്‍ഷം. ലിവര്‍പൂള്‍ എതിരില്ലാത്ത ഏഴ് ഗോളിന് സ്പാര്‍ട്ടക് മോസ്‌കോയെ തോല്‍പിച്ചു. കുടീഞ്ഞോയുടെ ഹാട്രിക് കരുത്തിലാണ് ചെങ്കുപ്പായക്കാരുടെ മിന്നും ജയം. ഇതേസമയം, പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി, ഷക്താര്‍ ഡോണസ്‌കിനോട്  അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി. മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോറ്റത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്‌കോറിംഗ് മികവില്‍ റയല്‍ മാഡ്രിഡ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ തോല്‍പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് റയലിന്റെ ജയം. ഇതോടെ, ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ കളിയിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി.