വീണ്ടും വിനയ് കത്യാർ : ദൽഹി ജുമാ മസ്ജിദ് ജമുന ദേവി ക്ഷേത്രം ആയിരുന്നുവെന്ന്

#

ന്യൂഡൽഹി (07-12-17) : താജ്മഹൽ തേജോമഹൽ എന്ന ശിവക്ഷേത്രം ആയിരുന്നുവെന്ന പ്രസ്താവനക്ക് പിന്നാലെ അടുത്ത വിവാദവുമായി ബിജെപി എം.പി.വിനയ് കത്യാർ. ദൽഹി ജുമാ മസ്ജിദ് ജമുന ദേവീ ക്ഷേത്രം ആയിരുന്നുവെന്നും മുഗൾ തേരോട്ടത്തിൽ തകർക്കപ്പെട്ട  6,000 സ്ഥാപനങ്ങളിൽ ഒന്നാണ് ജമുന ദേവീ ക്ഷേത്രം എന്നും കത്യാർ പറഞ്ഞു.

ഞങ്ങളുടെ  നിരവധി ക്ഷേത്രങ്ങളും സ്ഥലങ്ങളും മുഗൾ ചക്രവർത്തിമാർ ആക്രമിച്ചിരുന്നു. രാമജന്മഭൂമി, കാശിയിലെ ബാബ ബിശ്വനാഥ് മന്ദിർ, മഥുരയിലെ കൃഷ്ണ ജന്മഭൂമിയും ഇത്തരത്തിൽ ആക്രമിക്കപ്പെട്ടുവെന്നും കത്യാർ പറഞ്ഞു. എന്നാൽ ഇവയിൽ രാമജന്മഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് മാത്രമാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും വിനയ് കത്യാർ പറഞ്ഞു. അയോദ്ധ്യ കേസിൽ സുന്നി വഖഫ് ബോർഡിനായി സുപ്രീംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലിന്റെ നിലപാടിനെയും കത്യാർ വിമർശിച്ചു.

1656 ൽ മുഗൾ ചക്രവർത്തി ഷാജഹാന്റെ കാലയളവിൽ നിർമ്മിച്ചതാണ് ഡൽഹിയിലെ ജുമാ മസ്ജിദ്.