പടയൊരുക്കം : സമാപനം ഡിസംബർ 14 ന്

#

തിരുവനന്തപുരം (07-12-17) : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപനം ഡിസംബർ 14 നു നടക്കും. സമാപന സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. കേരളത്തിലെത്തുന്ന  രാഹുൽ പൂന്തുറയിലും വിഴിഞ്ഞത്തും ഓഖി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഇതിനുശേഷമായിരിക്കും പടയോട്ടം സമാപന സമ്മേളനത്തിൽ പങ്കെടുക്കുക.

നേരത്തെ ഡിസംബര്‍ ഒന്നിനായിരുന്നു പടയൊരുക്കത്തിന്റെ സമാപന സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.