പിണറായിയെ നയിക്കുന്നത് സവർണ്ണ ഉപജാപകവൃന്ദമെന്ന് വെള്ളാപ്പള്ളി

#

ആലപ്പുഴ (08-12-17) : ദേവസ്വംബോർഡിലെ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായിക്ക് ചുറ്റും സവർണ്ണ ഉപജാപക വൃന്ദം പ്രവർത്തിക്കുന്നുണ്ട്. അവരുടെ സമ്മർദ്ദത്തിന്റെ ഫലമാണ് ദേവസ്വം ബോർഡിലെ മുന്നോക്ക സംവരണമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ സർക്കാർ ഇടപെടൽ ക്രിയാത്മകമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാവങ്ങളുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കരുത്. മുഖ്യമന്ത്രിയോട് മല്‍സ്യത്തൊഴിലാളികള്‍ കാണിച്ചത് ശരിയായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.