റൊണാള്‍ഡോ എക്കാലത്തേയും മികച്ച താരം : സിദാന്‍

#

മാഡ്രിഡ് (09-12-17) : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വാനോളം പുകഴ്ത്തി റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍. റൊണാള്‍ഡോ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരമാണെന്ന് സിദാന്‍ പറഞ്ഞു. റൊണാള്‍ഡോ അഞ്ചാം തവണയും ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയതിന് പിന്നാലെ ആയിരുന്നു സിദാന്റെ പ്രതികരണം.

ലോക ഫുട്‌ബോളില്‍ മികച്ച താരങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. അവരാരും റൊണാള്‍ഡോയുടെ ഒപ്പമമെത്തില്ല. റൊണാള്‍ഡോ നേടിയ ട്രോഫികളും പുരസ്‌കാരങ്ങളുമാണ് ഇതിന് സാക്ഷി. റൊണാള്‍ഡോയെപ്പോലൊരു കളിക്കാരനുള്ള ടീമിന്റെ കോച്ചാവാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും സിദാന്‍ പറഞ്ഞു.

റൊണാള്‍ഡോയെ സിദാനുമായി താരതമ്യം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ മറുപടി ഇങ്ങനെ ആയിരുന്നു. തീര്‍ച്ചയായും ഞാന്‍ നല്ല കളിക്കാരനായിരുന്നു. നിങ്ങള്‍ക്കുമറിയാം എന്റെ മികവ്. പക്ഷേ, എന്നെക്കാള്‍ വളരെ മികച്ച കളിക്കാരനാണ് റൊണാള്‍ഡോ.