കായംകുളം കൊച്ചുണ്ണിയില്‍ പ്രിയ ആനന്ദ് നായിക

#

തിരുവനന്തപുരം (09-12-17) : റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ പ്രിയ ആനന്ദ് നായികയാവും. അമല പോളിന് പകരമാണ് ജാനകി എന്ന നായികാ വേഷത്തില്‍ പ്രിയ അഭിനയിക്കുക. നിവിന്‍ പോളിയാണ് നായകന്‍. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം മംഗലാപുരത്താണ് ചിത്രീകരിക്കുക. ഷൂട്ടിംഗ് വൈകിയതിനാലാണ് അമല പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. ഓഖി ചുഴലിക്കാറ്റും മഴയും കാരണമാണ് ഷൂട്ടിംഗ് വൈകിയത്.

പൃഥ്വിരാജ് നായകനായ എസ്ര എന്ന ചിത്രത്തിലെ നായികയായിരുന്നു പ്രിയ ആനന്ദ്. മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്നും മറ്റ് പല ഓഫറുകളും വേണ്ടെന്നു വച്ചാണ് കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുന്നതും പ്രിയ വ്യക്തമാക്കി.