ഒന്നാം ഘട്ടത്തിൽ ഗുജറാത്ത് പോളിങ് ബൂത്തിലേക്ക്

#

അഹമ്മദാബാദ് (09-12-17) : പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർവ്വ സന്നാഹങ്ങളും ഒരു ഭാഗത്തും സാമുദായിക സംഘടനാ നേതാക്കളും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മറുവശത്തും. കാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങൾ, ആരോപണ പ്രത്യാരോപണങ്ങൾ, കൊഴിഞ്ഞുപോക്കുകൾ, വിമത സ്വരങ്ങൾ ഇങ്ങനെ നിരവധി രാഷ്ട്രീയക്കളികൾക്ക് സാക്ഷ്യം വഹിച്ച  സൗരാഷ്ട്രയും കച്ചും ദക്ഷിണ ഗുജറാത്തും പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. 89 മണ്ഡലങ്ങളിലായി 977 സ്ഥാനാർഥികന് ഇന്ന് ജനവിധി തേടുന്നത്.  ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്കോട്ട് വെസ്റ്റിലാണ് മുഖ്യമന്ത്രി വിജയ് രൂപാണി മത്സരിക്കുന്നത്.

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ദി​ശാ​സൂ​ചി​ക​യാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സൗരാഷ്ട്ര മേഖലയിൽ മുൻ‌തൂക്കം നേടുന്ന പാർട്ടി അധികാരത്തിൽ എത്തുമെന്നാണ് കരുതുന്നത്. പ്രബലന്മാരുടെ മണ്ഡലങ്ങളിലെ സ്വതന്ത്ര ബാഹുല്യം വോട്ടു ചിതറിക്കുമെന്ന ആശങ്കയും ഇരുപക്ഷത്തുമുണ്ട്.ഇരുപതോളം മണ്ഡലങ്ങളിൽ മുഖ്യധാരാ പാർട്ടികൾക്കു പുറമേ എൻസിപിയും ബിഎസ്പിയും ആം ആദ്മി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്തിയത് കോൺഗ്രസിനെ അങ്കലാപ്പിലാക്കുന്നുണ്ട്.

എന്നാൽ സംസ്ഥാനത്ത് ഒറ്റയ്ക്കു മത്സരിക്കുന്ന ബിജെപിക്ക് ആദ്യഘട്ടത്തിലെ എല്ലാ മണ്ഡലത്തിലും സ്വന്തം സ്ഥാനാർഥികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവമായിരുന്നു ബിജെപിയുടെ തുറുപ്പ് ചീട്ട്.

ഗുജറാത്ത് വികാരം ആളിക്കത്തിച്ചും ജാതി പരാമർശങ്ങളെ കുത്തിയിളക്കിയും വികസന വാദ്ഗാനങ്ങൾകൊണ്ട് മൂടിയുമായിരുന്നു ബിജെപി പ്രചാരണത്തിനിറങ്ങിയത്. യുവജനത ഉൾപ്പെടെ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. റെക്കോഡ് പോളിങ് ആയിരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.