പണക്കാരെയാണ് കാണാതായതെങ്കിൽ സർക്കാർ ഇങ്ങനെ പെരുമാറുമായിരുന്നോയെന്ന് ജേക്കബ് തോമസ്

#

തിരുവനന്തപുരം (09-12-17) :  ഓഖി ദുരന്തം കൈകാര്യം ചെയ്തതിലെ വീഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി  മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ചയില്ല. ഓഖി ദുരന്തത്തിൽ എത്രപേർ മരിച്ചുവെന്നോ എത്രപേരെ കാണാതായെന്നോ ആർക്കും കൃത്യമായ വിവരമില്ല ആർക്കും ഉത്തരവാദിത്വവും. പണക്കാരെയാണ് കാണാതായതെങ്കിൽ സർക്കാർ ഇതേ സമീപനം തന്നെയായിരിക്കുമോ സ്വീകരിക്കുകയെന്നും എന്നും  ജേക്കബ് തോമസ് ചോദിച്ചു.

സുനാമി ഫണ്ട് അട്ടിമറിച്ചു. സുനാമി പാക്കേജിലെ 1600 കോടിരൂപ  കട്ടുകൊണ്ടുപോയി. ഫണ്ട് കൃത്യമായി ഉപയോഗിച്ചിരുന്നുവെങ്കിൽ ചെല്ലാനത്ത് ഈ കാഴ്ച കാണേണ്ടി വരില്ലായിരുന്നു. അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ പേടിക്കുന്നു. ആരും സുതാര്യതയെപ്പറ്റി പറയുന്നില്ല. ഭരണാധികാരികൾക്ക് തങ്ങളുടെ പ്രവർത്തനങ്ങളിൽ വിശ്വാസമില്ല. അങ്ങനെ വിശ്വാസം ഉണ്ടായിരുന്നുവെങ്കിൽ ജനങ്ങളുടെ അടുത്ത് പോയി നിൽക്കാൻ പേടിക്കേണ്ടി വരില്ലായിരുന്നുവെന്നും വെന്നും അദ്ദേഹം പറഞ്ഞു.