ലാവ്‌ലിൻ കേസ് നീട്ടിവയ്ക്കണമെന്ന് അപേക്ഷ

#

ന്യൂഡൽഹി  (10-12-17) : ലാവ്‌ലിൻകേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. കേസ് പരിഗണിക്കുന്നത് ഒരുമാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് ആവശ്യപെട്ട്  കേ​സി​ലെ പ്ര​തി​ക​ളും കെഎസ്ഇബി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​രു​ന്ന ക​സ്തൂ​രി​രം​ഗ അ​യ്യ​ർ, ആ​ർ.​ശി​വ​ദാ​സ​ൻ എ​ന്നി​വ​രാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ലാവ്‌ലിന്‍ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ആയിരുന്നു ആ​ർ. ശി​വ​ദാ​സ​നും ക​സ്തൂ​രി​രം​ഗ അ​യ്യ​രും  സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ലാവ്‌ലിനു​മാ​യി ഇ​ട​പാ​ടു​ണ്ടാ​ക്കു​ന്ന സ​മ​യ​ത്ത് വ​കു​പ്പു മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും അ​തി​നാ​ൽ പിണറായി മൂ​ന്നു പേ​രെ മാ​ത്രം ഒ​ഴി​വാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇവർ ഹർജിയിൽ ചൂ​ണ്ടി​ക്കാ​ട്ടി.

കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കുന്നതിനായി കൂടുതൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​സ്തൂ​രി​രം​ഗ അ​യ്യ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശി​വ​ദാ​സ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​ത്.