കെവിൻ പീറ്റേഴ്സൺ വിരമിക്കുന്നു

#

ലണ്ടന്‍ (10-12-17) : ഇംഗ്ലണ്ട് ബാറ്റ്സ്മാൻ കെവിൻ പീറ്റേഴ്സൺ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് പിറ്റേഴ്‌സൺ പറഞ്ഞു.ഓസ്‌ട്രേലിയന്‍ ലീഗായ ബിഗ് ബാഷ് ലീഗോടെ താന്‍ ക്രിക്കറ്റ് ഫീല്‍ഡിനോട് വിടപറയുമെന്നാണ് പീറ്റേഴ്സൺ വ്യക്തമാക്കി.

ക്രിക്കറ്റിൽ എൻറെ കാലം അവസാനിക്കുകയാണ്. ഇനിയുള്ള ഓരോ ദിവസവും നന്നായി ആസ്വദിക്കണം. ബിഗ് ബാഷ് ലീഗിലെ മോശം പ്രകടനത്തിൻറെ പേരിലായിരിക്കും എൻറെ കരിയര്‍ ഓര്‍ത്തുവെക്കപ്പെടുകയെന്നും പീറ്റേഴ്സൺ പറഞ്ഞു.

2013-14ലെ ആഷസ് പരമ്പരയോടെ കെ പി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. തുടർന്ന് വിവിധ ട്വന്റി 20 ലീഗിൽ കളിച്ച് വരുകയായിരുന്നു.ഓസീസ് ടൂര്‍ണമെന്റില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമാണ് പീറ്റേഴ്‌സന്‍. ഡിസംബര്‍ 19നാണ് ബി.ബി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കെ.പി മെല്‍ബണ്‍ സ്റ്റാര്‍സുമായി കരാറിലൊപ്പിടുന്നത്. ഫോമും ഫിറ്റ്‌നസുമാണ് കെ.പിയെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഐ.പി.എല്ലില്‍ നിന്നും താരം സ്വയം ഒഴിവായിരുന്നു.

കെവിന്‍ പീറ്റേഴ്‌സണ്‍  37 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് താരം 1176 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി 104 ടെസ്റ്റുകളും 136 ഏകദിനങ്ങളും പീറ്റേഴ്‌സന്‍ കളിച്ചിട്ടുണ്ട്. രണ്ടില്‍ നിന്നുമായി 13255 റണ്‍സ് നേടിയിട്ടുണ്ട്.