അൻവറിനെ പാർക്കിലെ നിയമലംഘനങ്ങൾ അന്വേഷിക്കുമെന്ന് : ടി.പി.രാമകൃഷ്‌ണൻ

#

തിരുവനന്തപുരം (10-12-17) : പി.വി.അൻവർ എം.ൽ.എ യുടെ പാർക്കിൽ തൊഴിൽ നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് തൊഴിൽമന്ത്രി ടി.പി.രാമകൃഷ്‌ണൻ പറഞ്ഞു. അൻവറിനെതിരെയുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികൾക്ക് ഇ.എസ്.ഐ , പി.എഫ് ആനുകൂല്യങ്ങൾ നിഷേധിക്കുന്നെന്നാണ് പരാതി. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞൂ.

എം.എൽ.എയുടെ നിയമലംഘനങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും പറഞ്ഞു. പി.വി.അൻവറിനെതിരായ റിപ്പോർട്ട് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം പി.വി.അൻവറിന്റെ കക്കാടംപൊയിൽ വാട്ടർ തീം പാർക്കിന് അനുമതി നൽകിയതിൽ വീഴ്‌ച്ചയില്ലെന്ന് വീണ്ടും കൂടരഞ്ഞി പഞ്ചായത്ത്. പാർക്കിന് അനുമതി നൽകിയതിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാൻ ആരോപണമുന്നയിക്കുന്ന യുഡിഎഫിന് ഇതുവരെ ആയിട്ടില്ലെന്നു പറഞ്ഞാണ് പഞ്ചായത്ത് അൻവറിനെ പിന്തുണക്കുന്നത്.