ജാംഷെഡ്‌പൂരിന് ആദ്യ തോല്‍വി

#

ജാംഷെഡ്‌പൂ‍ർ : ഐ എസ് എല്ലിൽ ജാംഷെ്‌ഡപൂര്‍ എഫ്‌.സിക്ക് ആദ്യ തോൽവി. പൂനെ സിറ്റി എഫ് സി ഏക ഗോളിനു ജാംഷെഡ്പൂരിനെ പരാജയപ്പെടുത്തി. സ്വന്തം ഗ്രൗണ്ടില്‍ ജാംഷെ്‌ഡ്‌പൂരിന്റെ ആക്രമണങ്ങളോടെയാണ്‌ തുടക്കം. എന്നാല്‍ സുവര്‍ണാവസരങ്ങള്‍ സൃഷ്ടിക്കാന്‍ ജാംഷെഡ്‌പൂരിനു കഴിഞ്ഞില്ല. മറുവശത്ത്‌ മാഴ്‌സിലീഞ്ഞ്യോ , അല്‍ഫാരോ എ്‌ന്നിവര്‍ സെറ്റായി വന്നതോടെ പൂനെ സിറ്റിയുടെ ആക്രമണങ്ങള്‍ക്കു തീപിടിച്ചു.

ഇരുപത്തിയൊൻപതാം മിനിറ്റില്‍ സ്വന്തം പെനാല്‍ട്ടി ഏരിയക്കു സമീപം വെച്ചു മാഴ്‌സിലീഞ്ഞ്യോയെ മെഹ്‌താബ്‌ ഹൂസൈന്‍ ഫൗള്‍ ചെയ്‌തതിനു വലിയ വിലകൊടുക്കേണ്ടി വന്നു. അപകടകരമായ ഫ്രീ കിക്കുകള്‍ തൊടുത്തുവിടുന്നതില്‍ അപാരമികവ്‌ കാണിക്കുന്ന മാഴ്‌സിലീഞ്ഞ്യോ തന്നെ കിക്കെടുത്തു. ബോക്‌സിനു മുന്നിലെ കൂട്ടപ്പൊരിച്ചിലിനിടെ ഉയര്‍ന്നു വന്ന പന്ത്‌ ട്രിന്‍ഡാഡാഡെ രണ്ടാം പോസ്‌റ്റിനു സമീപം നിന്ന ആദില്‍ ഖാനിലേക്കു ഹെ്‌ഡ്ഡറീലുടെ പാസ്‌ ചെയ്‌തു. മാര്‍ക്ക്‌ ചെയ്യാതെ നിന്ന ആദില്‍ ഖാന്‍ മനോഹരമായി പന്ത്‌ വലയിലാക്കി . ആദ്യമായാണ്‌ ഈ സീസണില്‍ ജാംഷെ്‌ഡ്‌പൂര്‍ എഫ്‌.സി ഗോള്‍ വഴങ്ങുന്നത്‌.

പൂനെ സിറ്റി കഴിഞ്ഞ ചെന്നൈയിന്‍ എഫ്‌.സിയോട്‌ തോറ്റ ടീമില്‍ നിന്നും എഫ്‌.സി.പൂനെ സിറ്റി ഇന്നലെ ഒരു മാറ്റം വരുത്തി. നാല്‌ മുന്നേറ്റനിരക്കാരെ കഴിഞ്ഞ മത്സരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്നലെ മാഴ്‌സിലോ പെരേര, ഡീഗോ കാര്‍ലോസ്‌, എമിലിയാനെ അല്‍ഫാരോ എന്നീ മുന്നുപേരില്‍ ആക്കി കുറച്ചു. മുന്നേറ്റനിരയില്‍ കളിച്ച ബല്‍ജിത്‌ സാഹ്നിക്കു പകരം ഡിഫെന്‍ഡര്‍ സാര്‍ത്തക്‌ ഗോലുവിനെയാണ്‌ ഇറക്കിയത്‌. സ്‌റ്റീവ്‌ കോപ്പല്‍ ഇന്നലെ ടീമില്‍ മാറ്റം വരുത്തിയില്ല. രണ്ടു ടീമുകളും 4-2-3-1 ഫോര്‍മേഷനിലാണ്‌ തന്ത്രം മെനഞ്ഞത്‌.

സ്വന്തം ഗ്രൗണ്ടില്‍ എതിരെ ഗോള്‍ വീണതോടെ ജാംഷെ്‌ഡപൂര്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. മുപ്പത്തിയേഴാം മിനിറ്റില്‍ ഇസു അസൂക്കയുടെ ഹെഡ്ഡര്‍ പൂനെയുടെ ഗോളി ഡൈവ്‌ ചെയ്‌തു കരങ്ങളിലൊതുക്കി രക്ഷപ്പെടുത്തി. ഗോള്‍ തിരിച്ചടിക്കാനുള്ള ജാംഷെ്‌ഡപൂരിന്റെ തുടരെയുള്ള ആക്രങ്ങളും പൂനെ സിറ്റിയുടെ ലീഡ്‌ നിലനിര്‍ത്തനുള്ള പ്രതിരോധവും പരസ്‌പരം പോരടിക്കുകയായിരുന്നു. ഇടതുവിംഗില്‍ നിന്നും ബികാഷ്‌ ജെയ്‌റുവിന്റെ തുടരെ വന്ന ക്രോസുകള്‍ നിരവധി അപകടമൂഹൂര്‍ത്തങ്ങള്‍ ഒരുക്കുകയും ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ ഗോള്‍ മടക്കുകയും ചെയ്‌തു.പക്ഷേ നേടിയ ഗോള്‍ ഓഫ്‌ സൈഡ്‌ കൊടിയില്‍ തട്ടിവീണു.

നാൽപ്പത്തിയഞ്ചാം മിനിറ്റില്‍ ഫ്‌ളാഗ്‌ കോര്‍ണറിനു മുന്നില്‍ നിന്നും വന്ന ക്രോസ്‌ ഇസു അസൂക്ക ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. പക്ഷേ ഓഫ്‌ സൈഡ്‌ പൊസിഷനില്‍ നിന്നായിരുന്നു ഇസു അസൂക്ക പുറകിലേക്കു വന്നു ഹെഡ്ഡറിലൂടെ ഗോള്‍ ആക്കിമാറ്റിയത്‌. റഫ്‌റി ഗോള്‍ നിരസിച്ചതോടെ ആതിഥേയരുടെ സന്തോഷം അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പൂനെ സിറ്റിക്കായിരുന്നു കളിയില്‍ മുന്‍തൂക്കം. ഇസു അസൂക്കയില്‍ കേന്ദ്രീകരിച്ചായിരുന്നു ജാംഷെഡ്‌പൂരിന്റെ ആക്രമണങ്ങള്‍ വ്‌ന്നു കൊണ്ടിരുന്നത്‌. ഇതോടെ ഇസു അസൂക്കയെ പൂനെ മാര്‍ക്ക്‌ ചെയ്യാന്‍ തുടങ്ങി. കോച്ച്‌ സ്‌റ്റീവ്‌ കോപ്പല്‍ എങ്ങനെയും ഗോള്‍ മടക്കുക എന്ന ലക്ഷ്യമാക്കി സിദ്ധാര്‍ഥ്‌ സിംഗിനു പകരം ആഷിം ബിശ്വാസിനേയും ആക്രമണനിരയില്‍ ശക്തികൂട്ടി ട്രിന്‍ഡാഡെയ്‌ക്കു പകരം കെവന്‍സ്‌ ബെല്‍ഫോര്‍ട്ടിനെയും മൂന്നാം സ്‌ട്രൈക്കറായി സൗവിക്‌ ഘോഷിനു പകരം ഫറൂഖ്‌ ചൗധരിയേയും കോപ്പല്‍ കൊണ്ടുവന്നു.

മറുവശത്ത്‌ റാങ്കോ പോപോവിച്ച്‌ ലീഡ്‌ നിലനിര്‍ത്താന്‍ പ്രതിരോധം ശക്തമാക്കി മാഴ്‌സിലീഞ്ഞ്യോയ്‌ക്കു പകരം ജോനാഥന്‍ ലൂക്കെേയയും ആദില്‍ ഖാനു പകരം ഡിഫെന്‍ഡര്‍ ദാമിറിനെയും ഇറക്കി. പക്ഷേ പ്രതിരോധം ശക്തമാക്കിയതോടെ കാര്‍ഡുകള്‍ തുടരെ വന്നു. അവസാന പത്ത്‌ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ഫാനയെ രണ്ടാം മഞ്ഞക്കാര്‍ഡിനു പുറത്തു വിടേണ്ടി വന്നു. എൺപത്തിനാലാം മിനിറ്റില്‍ പോപോവിച്ച്‌ എമിലിയാനോ അല്‍ഫാരോയ്‌ക്കു പകരം മലയാളി ഡിഫെന്‍ഡര്‍ ആഷിഖിനെയും ഇറക്കി. ആദ്യപകുതിയില്‍ നേടിയ ഗോളില്‍ എങ്ങനെയും കടിച്ചുതൂങ്ങി സമയം പൂര്‍ത്തിയാക്കുവാനുള്ള തന്ത്രങ്ങള്‍ അവസാന മിനിറ്റുകളില്‍ വിജയകരമായി നടപ്പിലാക്കിയ പൂനെ സിറ്റി വിജയവുമായി നാട്ടിലേക്കു മടങ്ങി.

ആദ്യ പകുതിയില്‍ ജാംഷെ്‌ഡപൂരിന്റെ ഇസു അസൂക്കയും പൂനെ സിറ്റി എഫ്‌.സിയുടെ എമിലിയാനോ അല്‍ഫാരോയും പരുക്കന്‍ അടവുകള്‍ക്ക്‌ മഞ്ഞക്കാര്‍ഡ്‌ വാങ്ങി. രണ്ടാം പകുതിയില്‍ ജാംഷെഡ്‌പൂരിന്റെ മെഹതാബ്‌ ഹൂസൈനും പൂനെ സിറ്റിയുടെ മാഴ്‌സിലീഞ്ഞ്യോയും ഡീഗോ കാര്‍ലോസും ഫാനയും മഞ്ഞക്കാര്‍ഡ്‌ വാങ്ങി.ഇതില്‍ ഫാന രണ്ടാമത്തെ മഞ്ഞക്കാര്‍ഡിനു പുറത്തായി. രണ്ടു മത്സരങ്ങളില്‍ ഇനി ഫാനയ്‌ക്കു കളിക്കാനാവില്ല