അടിസ്ഥാനരഹിതമായ ആരോപണം മോദി രാജ്യത്തോട് മാപ്പുപറയണമെന്ന് മൻമോഹൻ സിംഗ്

#

ന്യൂഡൽഹി (11-12-17) : രാഷ്ട്രീയ നേട്ടത്തിനായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പുപറയണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം മോദി അസത്യ പ്രചാരണം നടത്തുകയാണ്. അധികാരത്തോടുള്ള അത്യാർത്തിയിൽ ഭരണഘടനാ പദവികളെപ്പോലും കരിവാരിതേക്കുന്ന പ്രധാനമന്ത്രിയുടെ നടപടി അപകടകരമാണ്  എന്നും മൻമോഹൻസിംഗ് പറഞ്ഞു.

മോദി ആരോപിക്കുന്നതുപോലെയുള്ള ഒരു ചർച്ചകളും മണിശങ്കർ അയ്യർ ഒരുക്കിയ വിരുന്നിനിടെ ഉണ്ടായിട്ടില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പും ചർച്ച ആയില്ല. ഇന്ത്യ പാക് ബന്ധം മാത്രമാണ് ചർച്ചയായത്. വിരുന്നിൽ പങ്കെടുത്ത പൊതുപ്രവർത്തകരോ മാധ്യമപ്രവർത്തകരോ രാജ്യദ്രോഹ പ്രവർത്തനങ്ങളിലൊന്നും തന്നെ ഏർപ്പെട്ടില്ല എന്നും മൻമോഹൻ സിംഗ് പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാകിസ്ഥാൻ ഇടപെടുന്നുവെന്നും അധികാരം പിടിക്കുന്നതിനായി കോൺഗ്രസ് പാകിസ്താനുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നുവെന്നും കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി ആരോപിച്ചിരുന്നു. മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ വീ​ട്ടി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ഹൈ​ക്ക​മ്മി​ഷ​ണ​ർ, പാ​ക്കി​സ്ഥാ​ൻ മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി, മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ഹമീദ് അൻസാരി , മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ​സിം​ഗ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത​താ​യി ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നുവെന്നും ആരോപിച്ചിരുന്നു.