ഗുജറാത്ത് തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ബ്ലൂ വെയിൽ ഗെയിമെന്ന് മോദി

#

അഹമ്മദാബാദ് (12-12-17) : ഗുജറാത്ത് തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ബ്ലൂ വെയിൽ ഗെയിമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവസാന സ്റ്റേജ് ഡിസംബർ 18 നു ആണെന്നും മോഡി പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പ്രചാരണപരിപാടികൾക്കിടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.

അതേസമയം അര്‍ദ്ധസത്യങ്ങളും തെറ്റായ പ്രചാരണങ്ങളുമാണ് ബിജെപിയും പ്രധാനമന്ത്രിയും ആവര്‍ത്തിക്കുന്നതെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ തള്ളിയ മോദി ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച് കയറുമ്പോള്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കാനുള്ള വഴി തേടുകയാണെന്ന് കുറ്റപ്പെടുത്തി. ദാരിദ്രമെന്തെന്ന് രാഹുലിന് അറിയില്ല. വായില്‍ സ്വര്‍ണ കരണ്ടിയുമായി ജനിച്ചവനാണ് രാഹുല്‍. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടതിനെ വിമര്‍ശിച്ച് മോദി പറഞ്ഞു.

വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ വോട്ടിങ് മെഷീനുകളിൽ തിരിമറി ആരോപണവുമായി കോൺഗ്രസ് എത്തും. ബ്ലൂ ടൂത്ത് എന്ന് അവര്‍ ആരോപിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ബ്ലൂ വെയില്‍ ഗെയിമില്‍ കുടുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഡിസംബര്‍ 18 നാണ് അവസാന സ്‌റ്റേജെന്നും മോദി പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഫലം വരുന്നത് ഡിസംബര്‍ 18നാണ്.