പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ജിഗ്നേഷ് മേവാനി

#

അഹമ്മദാബാദ് (21-12-17) : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ട്രോളി വദ്ഗാം എം.ൽ.എ ജിഗ്നേഷ് മേവാനി. ട്വിറ്ററിൽ മോദി ചീറ്റ് ഇന്ത്യൻസ് എന്ന ഹാഷ് ടാഗോടെയാണ് മേവാനിയുടെ ട്രോൾ.

ആരാണ് എല്ലാവരുടെയും അക്കൗണ്ടിൽ 15 ലക്ഷം വീതം ഇടുമെന്ന് പറഞ്ഞത് ? ആരാണ് രണ്ടുകോടി തൊഴിലുകൾ നൽകുമെന്ന് പറഞ്ഞത് ? തീവ്രവാദം ഇല്ലാതാക്കുമെന്ന് പറഞ്ഞത് ആരാണ് ? പെട്രോളിന്റെയും ഡീസലിന്റെയും ഗ്യാസ് സിലിണ്ടറിന്റെയും വില കൂട്ടില്ലെന്ന് പറഞ്ഞത് ആരാണ് ? ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും സുരക്ഷ ഉറപ്പാക്കിയത് ആരാണ് ? കർഷകരുടെ കടങ്ങൾ എഴുതി തള്ളുമെന്ന് പറഞ്ഞത്  ആരാണ് ? തുടങ്ങിയ ആറു ചോദ്യങ്ങളാണ് മേവാനി ഉന്നയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോഡി നൽകിയ വാഗ്ദാനങ്ങളായിരുന്നു. ഇതെല്ലാം. ഇതിനകം വൈറൽ ആയ മേവാനിയുടെ ട്വീറ്റ് നിരവധിപേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ജനങ്ങള്‍ക്കിടില്‍ ധ്രൂവീകരണം ഉണ്ടാക്കാനാണ് ഹാര്‍ദിക് പട്ടേലിന്റേയും അല്‍പ്പേഷ് താക്കൂറിന്റേയും തന്റേയും ശ്രമമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിനെതിരെ ജിഗ്‌നേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മോദിക്ക് പ്രായമായി. പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത ഒരേ പ്രസംഗങ്ങള്‍ തന്നെ അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്നും വിമരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഞങ്ങള്‍ ജാതി രാഷ്ട്രീയം പറഞ്ഞല്ല മറിച്ച് വികസനം പറഞ്ഞാണ് മോദിയെ നേരിടുന്നത്. തൊഴിലില്ലാത്ത രണ്ട് കോടി ജനതയുടെ കാര്യങ്ങളാണ് ഞങ്ങള്‍ മൂന്ന് പേരും പറയുന്നത്. അല്ലാതെ പട്ടേലുകളെ കുറിച്ചോ ദളിതരെ കുറിച്ചോ അല്ലെന്നായിരുന്നു ജിഗ്നേഷിൻറെ പ്രതികരണം.