പുതുവൈപ്പ് എൽ.എൻ.ജി ടെർമിനലിനെതിരായ ഹർജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി

#

ചെന്നൈ (22-12-17) : പുതുവൈപ്പ് എൽ.എൻ.ജി ടെർമിനലിനെതിരായ ഹർജി ദേശീയ ഹരിത  ട്രൈബ്യൂണല്‍ തള്ളി . ടെർമിനലിന് എതിരെ സമരസമിതി നൽകിയ ഹർജിയിലാണ് വിധി. നിർദ്ദിഷ്ട പദ്ധതി പുതുവൈപ്പിലെ തീര മേഖലക്ക് വലിയ തോതിലുള്ള പരിസ്ഥിതി നാശം ഉണ്ടാക്കുമെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. നിലവിൽ പുതുവൈപ്പ് എൽ.എൻ.ജി ടെർമിനലിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് അനുകൂലമല്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.

സമരസമിതി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞ ഹരിത ട്രൈബ്യൂണല്‍  ഐ.ഓ.സിക്ക് നിർമ്മാണ പ്രവർത്തനങ്ങൾ തുടരാമെന്നും വിധിച്ചു. ജസ്റ്റിസ് എം.എസ് നമ്പ്യാരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.