സെക്സി ഇമേജിൽ നിന്ന് മുക്തയാകാൻ സണ്ണിലിയോണ്‍

#

മുംബൈ (27-12-17) : സണ്ണി ലിയോണ്‍ എന്നുകേട്ടാല്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ല. ഇന്ത്യന്‍ സെക്‌സ് ബോംബ് എന്നാണ് ആദ്യം മനസ്സിലേക്ക് വരുക. എന്നാല്‍ ഈ സെക്‌സ് ടാഗില്‍ നിന്ന് കരകയാറാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍. ഇതിന് തനിക്ക് പ്രചോദനമാവുന്നത് ആരെന്നും സണ്ണി വെളിപ്പെടുത്തുന്നു.

ട്വിറ്ററിലൂടെ ആയിരുന്നു സണ്ണിയുടെ മനസ്സ് തുറക്കല്‍. താന്‍ പൂര്‍ണ്ണമായും സാധാരണക്കാരി ആകാന്‍ കാരണം ഷര്‍മിള ടാഗോറും, മന്ദാകിനിയും ഡിംപിള്‍ കപാടിയയും സീനത്ത് അമനുമൊക്കെയാണ്. നീലച്ചിത്ര നടിയില്‍ നിന്ന് കരകയറാന്‍ പ്രേരിപ്പിച്ചത് ഇവരാണ്. ട്വിറ്ററില്‍ നടിമാരുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് സണ്ണി ലിയോണ്‍ ഇക്കാര്യം പറഞ്ഞത്.

അമേരിക്കന്‍ പൗരത്വമുള്ള സണ്ണി പൂജ ഭട്ടിന്റെ ജസം 2 എന്ന ലൈംഗിക ത്രില്ലറിലൂടെയാണ് ബോളിവുഡ് സിനിമയില്‍ അരങ്ങേറിയത്. സണ്ണി പിന്നെ ഹിന്ദിയില്‍ സ്ഥിരമാക്കുകയായിരുന്നു. ഐറ്റം ഗേളായും മറ്റും സണ്ണി സിനിമകളില്‍ നിറഞ്ഞു നിന്നു. എന്നിട്ടും സെക്സി നായിക എന്ന വിശേഷണം മാറിയില്ല. രാഗിണി എംഎംഎസ്2, ജാക്ക്പോട്ട്, ഏക് പെഹലി ലീല തുടങ്ങിയവയാണ് സണ്ണിയുടെ മറ്റ് ചിത്രങ്ങള്‍.

ഇതിനിടേയാണ് സണ്ണി സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായത്. ലോസ് ആഞ്ചൽസില്‍ നടത്തിയ റോക്ആന്റ് റോള്‍ എന്ന പരിപാടിയില്‍ക്കൂടെ സമാഹരിച്ച പണം അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് കൈമാറി. എന്തായാലും സിനിമയിലും പുറത്തും തന്റെ മേലുള്ള സെക്‌സ് ടാഗ് മാറുമെന്ന പ്രതീക്ഷയിലാണ് സണ്ണി ലിയോണ്‍.