ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ ദുല്‍ഖറും മോഹന്‍ലാലും

#

തിരുവനന്തപുരം (28-12-17) : ഇന്ത്യയിലെ ഏറ്റവും ധനികരായ സെലിബ്രിറ്റികളുടെ പട്ടികയില്‍ ദുല്‍ഖര്‍ സല്‍മാനും മോഹന്‍ലാലും. മോഹന്‍ലാല്‍ എഴുപത്തിമൂന്നും ദുല്‍ഖര്‍ എഴുപത്തിയൊന്‍പതും സ്ഥാനങ്ങളിലാണ്. സല്‍മാന്‍ഖാന്‍, ഷാരൂഖ് ഖാന്‍, വിരാട് കോലി എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. 232.83 കോടിയാണ് സല്‍മാന്റെ ഈ വര്‍ഷത്തെ ആസ്തി. ഷാരൂഖിന് 170.50 കോടിയും വിരാടിന് 100.72 കോടിയും ആസ്തിയുണ്ട്.

മോഹന്‍ലാലിന് ഈ വര്‍ഷം നേടാനായത് 11.03 കോടി രൂപയാണ്. ദുല്‍ഖറിന് 2017ല്‍ നേടാനായ് 9.28 കോടി രൂപ. ഫോര്‍ബ്‌സ് മാഗസിനാണ് സെലിബ്രിറ്റി വരുമാന പട്ടിക പുറത്തുവിട്ടത്.