മമ്മൂട്ടി മുഖ്യമന്ത്രിയാവുന്നു

#

(28-12-17) : നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യമന്ത്രിയാവുന്നു. സന്തോഷ് വിശ്വനാഥന്റെ പുതിയ ചിത്രത്തിലാണ് മമ്മൂട്ടി രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്.

1991ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തില്‍ അഭിനയിച്ചിരുന്നു. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും  മുഖ്യമന്ത്രിയാവുന്നത്.

അടുത്തവര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങും. ബോബി സഞ്ജയ് ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ തിരക്കിലാണിപ്പോള്‍. മംഗലാപുരത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്.