മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഹാപ്പി ന്യൂ ഇയര്‍

#

ലണ്ടന്‍ (28-12-17) : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ പതിനെട്ടാം ജയം. 2017ലെ അവസാന മത്സത്തില്‍ സിറ്റി ഒറ്റഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പിച്ചു. റഹീം സ്റ്റെര്‍ലിംഗാണ് നിര്‍ണായക ഗോള്‍ നേടിയത്. ജയത്തോടെ, രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കാള്‍  15 പോയിന്റ് മുന്നിലെത്താനും സിറ്റിക്കായി. ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന കളിയില്‍ പന്ത് ഭൂരിഭാഗം സമയവും സിറ്റിയുടെ കാലിലായിരുന്നു.

മുപ്പത്തിയൊന്നാം മിനിറ്റിലായിരുന്നു സ്റ്റെര്‍ലിംഗിന്റെ ഗോള്‍. കെവിന്‍ ഡിബ്രൂയിനാണ്  ഗോളിലേക്കുള്ള വഴി തുറന്നത്.