ഹാഫിസ് സയ്യിദിനൊപ്പം പലസ്തീൻ അംബാസിഡർ : പ്രതിഷേധവുമായി ഇന്ത്യ

#

ഇസ്‌ലാമാബാദ് (30-12-17) : മുംബൈ  ഭീകരാക്രമണത്തിൽ സൂത്രധാരൻ ഹാഫിസ് സൈദും പലസ്തീൻ അംബാസിഡറും പൊതുവേദി പങ്കിട്ടതിൽ പ്രതിഷേധവുമായി ഇന്ത്യ.റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാകിസ്താന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു റാലിയില്‍ വച്ചാണ് ഹാഫീസ് സയീദിനൊപ്പം പാകിസ്താനിലെ പലസ്തീന്‍ പ്രതിനിധി വലീദ് അബു അലി വേദി പങ്കിട്ടത്.

ലഷ്കറെ സഹസ്ഥാപകനായ ഹാഫിസ് സയിദിനൊപ്പം പൊതുജന സമക്ഷം അംബാസിഡർ പ്രത്യക്ഷപ്പെട്ടതിലെ എതിർപ്പ് പലസ്തീനെ അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.  ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയ യു എസ് തീരുമാനത്തിനെതിരെ പലസ്തീന് അനുകൂലമായാണ് ഇന്ത്യ യു എന്‍ ജി എയില്‍ വോട്ടു ചെയ്തിരുന്നത്.

സയീദിന്റെ രാഷ്ട്രീയ പാർട്ടിയായ ദിഫ ഇ പാക്കിസ്ഥാൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള റാലിയിലാണ് അംബാസിഡർ പങ്കെടുത്തത്. ഇസ്രായേൽ തലസ്ഥാനം ജെറുസലേമിലേക്ക് മാറ്റുന്നതിനെതിരെ ഇസ്ലാമിക് ഉച്ചകോടി സംഘടിപ്പിക്കുന്നതിന് സർക്കാരിൽ സമ്മർദ്ധം ചെലുത്തുന്നതിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇന്ത്യയ്ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന 40 പാർട്ടികളുടെ കൂട്ടായ്മയാണു ദിഫാ ഇ പാക്കിസ്ഥാൻ.