സ്‌കൂൾ കലോത്സവം പരിസ്ഥിതി സൗഹൃദപരം

#

തൃശൂർ (03-01-18) : ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിച്ച് നടത്തുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ആവശ്യത്തിനുള്ള കടലാസ് പേനകൾ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് നിർമ്മിച്ചു. കടലാസ് പേനകൾ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി  പ്രൊഫ. സി രവീന്ദ്രനാഥ് ഏറ്റുവാങ്ങി..ജനറല്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഹരിതനയം വിളംബരം ചെയ്യുന്ന ബാഡ്ജ്, ഊഴം തെരഞ്ഞെടുക്കുന്ന പാത്രം ഇവയെല്ലാം പൂർണ്ണമായും പരിസ്ഥിതി സൗഹൃദപരമായിരിക്കും. മുളനാഴിയാണ് ഇതിനായി ഉപയോഗിക്കുന്നത്.ക്രമ നമ്പർ വൻ പയർ വിത്തിലാണ് എഴുതുക. പ്രോഗ്രാം കമ്മിറ്റിയുടെ ബാഡ്ജുകൾ ചണവും, കടലാസും, ചരടും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.