അഴിമതിക്കെതിരെ വിജിലന്‍സിന്റെ തെരുവ് നാടകം

#

(03-01-18) : സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ   നേതൃത്വത്തില്‍ തെരുവ് നാടകം. എന്റെ ദര്‍ശനം അഴിമതിരഹിത ഭാരതം എന്ന വിഷയത്തെ ആധാരമാക്കി ക്രിയാത്മക എന്ന പേരിലാണ് തെരുവ് നാടകം അവതരിപ്പിക്കുന്നത്. തിരുവനന്തപുരം സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നാടകം അവതരിപ്പിച്ചു. കനകക്കുന്ന്, ചാല, നഗരസഭാ കാര്യാലയം, വെട്ടുകാട്, വേളി, ശംഖ്മുഖം തുടങ്ങിയ സ്ഥലങ്ങളില്‍ അവതരിപ്പിച്ച നാടകം കാണാൻ ധാരാളം ജനങ്ങൾ കൂടുന്നുണ്ട്. കഴക്കുട്ടം ആസ്ഥാനമായ അവയര്‍നെസ് ക്യാമ്പൈന്‍ ഗ്രൂപ്പായ നിളയുടെ കലാകാരന്മാരാണ് തെരുവ് നാടകം അവതരിപ്പിക്കുന്നത്.