സുധീരൻ എരപ്പാളിയെന്ന് വെള്ളാപ്പള്ളി

#

കൊച്ചി (05-01-18) : മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം.സുധീരനെ അധിക്ഷേപിച്ച് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ ജയിലിൽ അടക്കുന്നതിനായി അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കത്തെഴുതിയ എരപ്പാളിയാണ് സുധീരനെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. പറവൂർ കുഞ്ഞിത്തൈ എസ്.എൻ.ഡി.പി എൽ.പി.സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടന ചടങ്ങിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. കോൺഗ്രസ് നേതാവ് വി.ഡി.സതീശനെ വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു.

സുധീരന്റെ കത്ത് ലഭിച്ചയുടൻ അറസ്റ്റ് ചെയ്യാൻ ചെന്നിത്തല ഉത്തരവിടുകയും ചെയ്തു. സുകുമാരൻ നായർക്കാണ് ഈ അവസ്ഥയെങ്കിൽ ചെന്നിത്തലയും സുധീരനും ഇങ്ങനെ ചെയ്യുമോ? പെരുന്നയിൽ നിന്ന് ചവിട്ടിയിറക്കി വിട്ടപ്പോൾ പോലും ഒരക്ഷരം മിണ്ടാതെ പോന്നവരാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞു.