ലോകായുക്തയുടെ ഉത്തരവ് ലഭിച്ചവർക്ക് കലോത്സവത്തിൽ പങ്കെടുക്കാം

#

തിരുവനന്തപുരം (05-01-18) : കലോത്സവത്തിൽ പങ്കെടുക്കാൻ അനുവാദം നൽകി ലോകായുക്തയുടെ ഉത്തരവ് ലഭിച്ചിട്ടുള്ളവർക്ക്  കലോത്സവത്തിൽ പങ്കെടുക്കുവാനാകില്ല എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ന് ഇത് സംബന്ധിച്ച് സർക്കാരിന്റെ  മൂന്ന് റിട്ട് പെററീഷനുകൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് മുമ്പാകെ പരിഗണനക്ക് വന്നിരുന്നു. ഈ മൂന്ന് പെററീഷനുകളും ഫയലിൽ  കോടതി സ്വീകരിച്ചു. ലോകായുക്ത നല്‍കിയ മുഴുവന് ഉത്തരവുകളും സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ പ്രധാന ആവശ്യം കോടതി അനുവദിച്ചില്ല. വിശദമായി പരിഗണിക്കുന്നതിന് കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. ഹൈക്കോടതി ഫയലിൽ സ്വീകരിച്ച മൂന്ന് കേസുകളിൽ ഉൾപ്പെട്ട കുട്ടികൾ ഒഴികെ ലോകായുക്തയുടെ ഉത്തരവ് ലഭിച്ച മറ്റെല്ലാ കുട്ടികൾക്കും കലോത്സവത്തിൽ പങ്കെടുക്കുന്നതിന് ഒരു തടസ്സവും ഇല്ല.