ആരോഗ്യ സർവ്വകലാശാല ഇന്റർസോൺ ചെസ് ചാമ്പ്യൻഷിപ്പ്: തിരു: മെഡിക്കൽ കോളേജ് ജേതാക്കൾ

#

കൊല്ലം (05.01.2018) : കൊല്ലം വൈഎംസിഎ ഹാളിൽ വെച്ച് നടന്ന കേരള ആരോഗ്യ സർവ്വകലാശാല ഇന്റർസോൺ ചെസ് മത്സരം വനിതാ വിഭാഗത്തിൽ തിരുവനന്തപുരം ഗവ: മെഡിക്കൽ കോളേജ് ജേതാക്കളായി. നിരുപമ.പി, നന്ദനനാരായണൻ, അപർണ രാമ് ജൻ, എ.ശ്രീലക്ഷ്മി എന്നിവരടങ്ങിയ ടീമാണ് ജേതാക്കളായത്.അനുപമ.പി വ്യക്തിഗത വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ് രണ്ടാംസ്ഥാനം നേടി. നബീൽസലാം, ജോൺ പോൾ നെറ്റോ, വിഷ്ണുകുട്ടൻ, അജ്മൽ റോഷൻ.എൻ.എസ്., ബിബിൻ ജി.രാജ്, ആഷിക്.എസ് എന്നിവരടങ്ങിയതാണ് പുരുഷ ടീം.