ബഞ്ച് മാറ്റണമെന്ന തോമസ്ചാണ്ടിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

#

ന്യൂഡല്‍ഹി (08-01-18) : തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ കേസ് സുപ്രീംകോടതിയില്‍ ആദ്യം പരിഗണിച്ച ബഞ്ച് തന്നെ പരിഗണിക്കും. ബഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജി ആദ്യം പരിഗണിച്ച ജസ്റ്റിസ് ആര്‍.കെ.അഗര്‍വാളും ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രേയും അടങ്ങിയ ബഞ്ചായിരിക്കും കേസ് പരിഗണിക്കുക. ജനുവരി 11ന് ബഞ്ച് കേസ് പരിഗണിക്കും.