നെതർലൻഡ്സിലെ മേളയിൽ കേരളത്തിന്റെ  വിർച്വൽ റിയാലിറ്റി കാഴ്ചകൾ 

#

തിരുവനന്തപുരം ( 08.01. 2018) : നെതർലൻഡ്‌സിലെ ഉട്രെച് നഗരത്തിൽ സംഘടിപ്പിക്കുന്ന ബൃഹത്തായ ടൂറിസം മേളയായ വക്കാന്റിബ്യുയേഴ്സിൽ ഇന്ത്യയിലെ പ്രമുഖ സ്മാരകങ്ങൾ, കേരളത്തിലെ കായലുകൾ ഉൾപ്പടെയുള്ളജലാശയങ്ങൾ, എന്നിവ ഉൾപ്പെടുത്തി വിർച്വൽ റിയാലിറ്റി ടൂറുകൾ  സംഘടിപ്പിക്കും.

നെതെർലാൻഡ്‌സിലെ  ഏറ്റവും വലിയ ടൂറിസംമേളയായ വക്കാന്റിബ്യുയേഴ്സ്  2018 ൽ സന്ദർശിക്കുന്നവർക്ക്  ഇന്ത്യ ടൂറിസത്തിന്റെയും കേരളടൂറിസത്തിന്റെയും സ്റ്റാളുകളിലൂടെ രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ തനിമയോടെ,  വിർച്വൽ റിയാലിറ്റി ടൂറിലൂടെ അനുഭവവേദ്യമാകും.

അതിരപ്പള്ളി വെള്ളച്ചാട്ടം,ആലപ്പുഴയിലെ ജലാശയങ്ങൾ, കൂടാതെ മറ്റ് ടൂറിസം പ്രാധാന്യമുള്ള സ്ഥലങ്ങളും 360ഡിഗ്രി വീക്ഷണം നൽകുന്ന വീഡിയോകളിലൂടെ 3- ഡി മികവിൽആസ്വദിക്കാൻ  സന്ദർശകർക്ക് അവസരമൊരുക്കുകയാണ് വിർച്വൽ റിയാലിറ്റി സാങ്കേതികത.

വക്കാന്റിബ്യുയേഴ്സിലെ ഇന്ത്യടൂറിസം-കേരള ടൂറിസം സ്റ്റാളുകൾ, വിർച്വൽറിയാലിറ്റി പ്രദർശനം എന്നിവയുടെഉദ്ഘാടനം 2018 ജനുവരി 9ന്,  നെതെർലൻഡ്‌സിലെ ഇന്ത്യൻഅംബാസഡർ വേണുരാജാമണി, ഉട്രെച് മേയർ എന്നിവർ നിർവഹിക്കും. പരമ്പരാഗത രീതിയിൽ ദീപംകൊളുത്തിയുള്ള ഉദ്ഘാടനകർമത്തിനു പുറമെ, ഭംഗ്ഡ നൃത്തവും ഇന്ത്യൻരീതിയിലുള്ള ഭക്ഷണവും ഒരുക്കും. നെതർലാൻഡ്‌സിലെ  ഇന്ത്യൻ എംബസിയും ഇന്ത്യാ ടൂറിസവും ചേർന്നാണ്  ആറ്  നാൾനീണ്ടു നിൽക്കുന്ന മേളയിൽ സന്ദർശകർക്കായി വിർച്വൽ റിയാലിറ്റിടൂറുകൾ സംഘടിപ്പിക്കുന്നത്.
 
ലോകമെമ്പാടും നിന്നുള്ള 1050 കമ്പനികൾ പങ്കെടുക്കുന്ന വക്കാന്റിബ്യുയേഴ്സ് - 2018ൽ, ഇന്ത്യ ടൂറിസം, കേരള ടൂറിസം സ്റ്റാളുകളിൽ  10 ട്രാവൽ കമ്പനികളുംറിസോർട്ടുകളും പ്രദർശകരായി പങ്കെടുക്കുന്നു.