തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബ്ബന്ധമല്ല : സുപ്രീംകോടതി

#

ന്യൂഡല്‍ഹി (09-01-18) : സിനിമ തിയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബ്ബന്ധമല്ലെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്ന മന്ത്രിതല സമിതി, ദേശീയഗാന ആലാപനവുമായി ബന്ധപ്പെട്ട നിയമത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നത് സംബന്ധിച്ച് വിശദമായ രൂപരേഖ തയ്യാറാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സിനിമ തിയറ്ററുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് രൂപരേഖ തയ്യാറാക്കുന്നതിന് ഒരു മന്ത്രിതല സമിതി ഉണ്ടാക്കിയിട്ടുണ്ടെന്നും അവസാന തീരുമാനമെടുക്കുന്നതിനു സമിതിക്ക് 6 മാസം സമയം വേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. എല്ലാ സിനിമ തിയറ്ററുകളിലും സിനിമ തുടങ്ങുന്നതിനുമുമ്പ് ദേശീയഗാനം ആലപിക്കണമെന്നും എല്ലാ കാണികളും എഴുന്നേറ്റ് നില്‍ക്കണമെന്നും ഉത്തരവ് ഇറക്കിയത് 2016 നവംബര്‍ 30 നായിരുന്നു.