സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

#

കൊച്ചി (10-01-18) : പുതുച്ചേരിയില്‍ വ്യാജമേല്‍വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേഷ്‌ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെയ്ക്കണമെന്നും എല്ലാ ശനിയാഴ്ചയും അന്വേഷണസംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നുമുള്ള നിബന്ധനകളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണത്തില്‍ ഇടപെടാന്‍ ഒരു ശ്രമവും നടത്തരുതെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.