സ്‌കൂള്‍ കലോത്സവം : കിരീടം കോഴിക്കോടിന്

#

തൃശൂര്‍ (10-01-18) : 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ഇത്തവണയും ഒന്നാമതെത്തി. പാലക്കാട് ജില്ലയാണ് തൊട്ടുപിന്നില്‍. 12-ാം തവണയാണ് കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. രണ്ടു പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് രണ്ടാമതായത്. മലപ്പുറം ജില്ല മൂന്നാം സ്ഥാനത്തെത്തി. വടക്കന്‍ കേരളത്തില്‍ നിന്നുള്ള ജില്ലകളാണ് പോയിന്റ് നിലയില്‍ മുകളില്‍. ഇന്ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സമാപനച്ചടങ്ങുകളില്‍ സമ്മാനദാനം നിര്‍വ്വഹിക്കും. സമ്മാനദാനത്തിനുശേഷം ഒന്നാംസ്ഥാനം നേടിയ കലാരൂപങ്ങള്‍ അവതരിപ്പിക്കും.

59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയിലായിരിക്കും നടക്കുക.